കടപ്പുറം: വെള്ളക്കെട്ടിനെ തുടർന്ന് 16 കുടുംബങ്ങൾ കഴിയുന്ന കടപ്പുറം അഞ്ചങ്ങാടി ഷെൽട്ടറിൽ എൻ.കെ അക്ബർ എം.എൽ.എ സന്ദർശനം നടത്തി. 55 ഓളം പേരാണ് ഷെൽട്ടറിൽ താമസിക്കുന്നത്. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, കടപ്പുറം പഞ്ചായത്ത് മെമ്പർമാരായ റാഹില വഹാബ്, പി.എ മുഹമ്മദ്, ചാവക്കാട് മുനിസിപ്പൽ കൗൺസിലർ ബുഷറ ലത്തീഫ്, പൊതു പ്രവർകരായ കെ.എ ഉണ്ണികൃഷ്ണൻ, പി.എസ് അശോകൻ, കെ.എം സെക്കീർ, പി.സി അബൂബക്കർ, എ.കെ മുനീർ, സി.കെ മൊയ്തീൻ കുഞ്ഞി എന്നിവരും ഒപ്പമുണ്ടായിരുന്നു.