Tuesday, June 10, 2025

കേരള പ്രവാസി സംഘം ചാവക്കാട് മുനിസിപ്പൽ സമ്മേളനം സമാപിച്ചു

ചാവക്കാട്: കേരള പ്രവാസി സംഘം ചാവക്കാട് മുനിസിപ്പൽ സമ്മേളനം സമാപിച്ചു.  പ്രവാസി സംഘം  ജില്ല വൈസ് പ്രസിഡന്റ്‌ അഡ്വ. എം.കെ ഹക്ക് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌  ടി.പി അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എ.ആർ അബ്ദു പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി മൂന്ന് മേഖല കമ്മിറ്റികളായി തിരിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ സലിം, ശാലിനി രാമകൃഷ്ണൻ, ചാവക്കാട് ഏരിയ പ്രസിഡന്റ്‌ അബ്ദുൾ റസാഖ്, ഏരിയ ട്രഷറർ പി.എം യഹിയ, പ്രവാസി സംഘം ചാവക്കാട് ഏരിയ സബ്കമ്മറ്റി കൺവീനർ മാലിക്കുളം അബ്ബാസ്, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ പി.എസ് അശോകൻ, എ.എ മഹേന്ദ്രൻ, കെ.എച്ച് സലാം, വാർഡ് കൗൺസിലർ ഷാനവാസ്‌ തുടങ്ങിയർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments