Wednesday, June 18, 2025

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി  വീൽ ചെയറുകൾ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന വയോജനങ്ങൾക്ക് തുണയായി ഗുരുവായൂർ ക്ഷേത്രത്തിൽ വീൽ ചെയറുകളും സ്റ്റീൽ സ്ട്രക്ചറും വഴിപാടായി ലഭിച്ചു. തിരൂപ്പൂർ ഈശ്വരി ഗ്രൂപ്പാണ് വഴിപാട് സമർപ്പണം നടത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ വീൽ ചെയറുകൾ ഏറ്റുവാങ്ങി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments