Saturday, May 23, 2026

സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം ഗുരുവായൂർ നഗരസഭ ഏറ്റുവാങ്ങി

ഗുരുവായൂർ: സംസ്ഥാന പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം ഗുരുവായൂർ നഗരസഭ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പരിസ്ഥിതിദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം നൽകി. നഗരസഭ  ചെയർമാൻ എം. കൃഷ്ണദാസ്, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തികളെയും സംഘടനകളേയും തദ്ദേശ സ്ഥാപനങ്ങളേയും ആദരിക്കുന്നതിനുള്ളതാണ് ഈ പുരസ്‌കാരം. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments