ഗുരുവായൂർ: മമ്മിയൂർ വെൽക്കം ഹോട്ടൽ ഉടമയും കെ.എച്ച്.ആർ.എ തൃശൂർ ജില്ല വൈസ് പ്രസിഡണ്ടുമായ സി.എ ലോകനാഥൻ നിര്യാതനായി. കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റ് സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മമ്മിയൂർ മുതുവട്ടൂർ യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: അനിത. മക്കൾ: അമൽനാഥ്, അതുല്യ. മരുമക്കൾ: അശ്വതി, ഷിൽജിത്ത്.