കടപ്പുറം: കരിമണൽ ഖനനം ഉപേക്ഷിക്കണമെന്ന് സി.പി.ഐ കടപ്പുറം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. പി സന്ദീപ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി മുഹമ്മദ് ബഷീർ, സി.വി ശ്രീനിവാസൻ, പി.കെ രാജേശ്വരൻ, ഐ.കെ ഹൈദരാലി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി നാസർ ബ്ലാങ്ങാടിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി രാജൻ വട്ടേക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.