ചാവക്കാട്: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ചാവക്കാട് റൈഞ്ച് വെൽഫയർ കമ്മിറ്റിയുടെ നേതൃത്തിൽ റൈഞ്ചിലെ 62 ഉസ്താദുമാർക്ക് പെരുന്നാൾ സ്നേഹകിറ്റ് വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡൻറ് സയ്യിദ് ഹുസൈൻ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് റഷീദ് തങ്ങൾ ഹൈദ്രോസി പ്രാരംഭ പ്രാർത്ഥന നടത്തി. റൈഞ്ച് വെൽഫെയർ സെക്രട്ടറി ആർ.വി.എം ബഷീർ മൗലവി സ്വാഗതം പറഞ്ഞു. മണത്തല ജുമാഅത്ത് കമ്മിറ്റി സെക്രട്ടറി കെ.വി ഷാനവാസ് വിശിഷ്ടാതിഥിയായി. റേഞ്ചിൽ നിന്നും വേർപിരിഞ്ഞുപോയ ഉസ്താദുമാരെ അനുസ്മരിച്ചുകൊണ്ട് അബ്ദുസ്സലാം അഹ്സനി മുഖ്യപ്രഭാഷണം നടത്തി. ഉമർ അൽ ഹസനി, ഹബീബ് റഹ്മാൻ ഹാറൂനി, മുഹമ്മദലി മുസ്ലിയാർ അനുസ്മരണ പ്രഭാഷണവും നടത്തി. റൈഞ്ചിലെ ഉസ്താദുമാർക്ക് ചാവക്കാട് സർക്കിൾ പ്രസിഡൻറ് അയ്യൂബ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി അബ്ദുൽ കരീം അസ്ലമി നന്ദി പറഞ്ഞു.