ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് നഗരസഭ കൗൺസിലറുടെ ഘടികാരം സമർപ്പണം. ക്ഷേത്രം വാർഡ് കൗൺസിലർ വി.കെ സുജിത്താണ് ഘടികാരം സമ്മാനിച്ചത്. ക്ഷേത്രം സമിതി പ്രസിഡണ്ട് ശശിവാറണാട്ട്, മാനേജർ പി രാഘവൻ നായർ എന്നിവർ ഘടികാരം ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി ബാലൻ വാറണാട്ട്, ജീവനക്കാരായ ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, ഹരി വടക്കൂട്ട്, മൂത്തേടത്ത് സുരേന്ദ്രൻനായർ എന്നിവർ സന്നിഹിതരായി. വിഷു കൈനീട്ടമായി എല്ലാ ഭവനങ്ങളിലും നേരിട്ടെത്തി വി.കെ സുജിത്ത് ക്ലോക്ക് സമ്മാനിച്ചിരുന്നു.