Friday, August 14, 2026

ബി.പി.എൽ സീസൺ 3 ക്ക് തുടക്കമായി; ഫൈനൽ ഞായറാഴ്ച

കടപ്പുറം: അക്ഷര കലാകായിക സാംസ്കാരിക വേദിയും വൈറ്റ് ക്യാപ്സ് വെളിച്ചെണ്ണപ്പടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബി.പി.എൽ സീസൺ 3 ക്ക് തുടക്കമായി. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. അഞ്ചു ടീമുകൾ പങ്കെടുത്ത ലീഗിൽ ഈവനിംഗ് പ്ലെയേഴ്സ് ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമി ഫൈനലിലെ ഡോട്ട് കോം, റീഗൽ എഫ്.സി വിജയികളെയാണ്  ഫൈനലിൽ ഈവനിംഗ് പ്ലെയേഴ്സ് നേരിടുക. ഞായറാഴ്ച കടപ്പുറം കിക്കോപ്പ് ടർഫിൽ ഫൈനൽ അരങ്ങേറും. വൈറ്റ് ക്യാപ്സ് സെക്രട്ടറി ഫായിസ്, അക്ഷര ക്ലബ് സെക്രട്ടറി ഷംനു, മുജീബ്, റഹീം, സൈഫു, ഷമീർ, ഹസീബ്, ഇജാസ് എന്നിവർ നേതൃത്വം നൽകി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments