Friday, May 16, 2025

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനം 

ചാവക്കാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ദ്വിദിന സംസ്ഥാന പഠനക്യാമ്പും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. മുതുവട്ടൂർ  ശിഷക് സദനിൽ മുൻ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി ബിജു അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു വിരമിച്ച ജീവനക്കാർക്കും എ.പി കളയ്ക്കാട് പുരസ്കാര ജേതാവായ എസ്.ആർ ലാലിനും ഉപഹാരങ്ങൾ സമർപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി തങ്കം ടീച്ചർ, സ്റ്റേറ്റ്  ലൈബ്രറി കൗൺസിൽ അംഗം ടി.ബി ശാലിനി, ലൈബ്രറി കൗൺസിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ വി സിനി എന്നിവർ സംസാരിച്ചു. തുടർന്ന് കില ഫാക്കൽറ്റിയും മുൻ ദൂരദർശൻ ന്യൂസ് റീഡറുമായ കെ ബാലകൃഷ്ണൻ ക്ലാസ് എടുത്തു. എസ്.ആർ ലാൽ, എം സുരേഷ്, പി ബാബു, എൻ.പി രാധാകൃഷ്ണൻ തുടങ്ങിയവർ  സംസാരിച്ചു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രസാദ് കൂടാളി സ്വാഗതവും സെക്രട്ടേറിയറ്റ് അംഗം ബിജു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments