ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 27-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ മഹാത്മാകുടുംബ സംഗമവും വാർഡ് തല സമ്മേളനവും സംഘടിപ്പിച്ചു. റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി.കെ സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ഗാന്ധി സ്മരണ സന്ദേശം നൽകി. നേതാക്കളായ ഒ.പി ജോൺസൺ, വി ബാലകൃഷ്ണൻ നായർ, ശിവൻകണിച്ചാടത്ത്, മഞ്ജു രവീന്ദ്രൻ, മനീഷ് നീലിമന, കെ.പി രമേശൻ, സുധ ജയൻ, കെ.വി മണികണ്ഠൻ, സംഗീത ആഷി, വി സുജ എന്നിവർ സംസാരിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. കാശ്മീരിൽ കൊല്ലപ്പെട്ടവർക്ക് സ്മരണാജ്ഞലി അർപ്പിച്ച് പ്രതിജ്ഞയെടുത്തു. 27-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് വി ബാലകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി മഞ്ജു രവീന്ദ്രൻ, കെ.സി ഐശ്വര്യ എന്നിവരെ തെരെഞ്ഞെടുത്തു.
ഗുരുവായൂർ നഗരസഭ 27-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാകുടുംബ സംഗമവും വാർഡ് സമ്മേളനവും സംഘടിപ്പിച്ചു
RELATED ARTICLES

