പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മിറ്റിക്ക് കൈമാറി മാതൃകയായ വിദ്യാർത്ഥികളെ പുന്നയൂർ കെ കരുണാകരൻ ഫൗണ്ടേഷൻ ആദരിച്ചു. വിദ്യാർത്ഥികളായ ഷമ്മാസ്, മുഹമ്മദ് ഷിറാസ്, മുഹമ്മദ് ഷെഹാസദ്, മുഹമ്മദ് ഷിബിൽ എന്നിവരെയാണ് ആദരിച്ചത്. ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ് വലിയകത്ത് മെമൊന്റോ നൽകി. ജനറൽ കൺവീനർ കെ.എച്ച് സുൽത്താൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഷാഹു പള്ളത്ത്, ജോയിൻ്റ് കൺവീനർ ശിഹാബ് പുളിക്കൽ, ഷംറൂദ്, യൂസഫ് തണ്ണി തുറക്കൽ, ഷഹീർ പടിഞ്ഞാറയിൽ, 17ാം വാർഡ് മെമ്പർ മുജീബ് റഹ്മാൻ, നിസാർ കിഴക്കൂട്ട്, കെ.എച്ച് നൗഫീർ, ഷൗക്കത്ത് പണിക്കവീട്ടിൽ എന്നിവർ പങ്കെടുത്തു.