Friday, April 25, 2025

‘ജീവജലത്തിന് ഒരു മൺപാത്രം’; ഗുരുവായൂരിൽ പക്ഷികൾക്ക് കുടിവെള്ളം പകര്‍ന്നു വെക്കാൻ മണ്‍പാത്രങ്ങള്‍ നൽകി

ഗുരുവായൂർ: വേനല്‍ചൂടിൽ ജീവജലത്തിനായി അലയുന്ന പക്ഷികള്‍ക്ക് കുടിവെള്ളം പകര്‍ന്നു വെക്കാനുള്ള മണ്‍പാത്രങ്ങള്‍  ഗുരുവായൂരിൽ ഭക്തർക്കായി വിതരണം ചെയ്തു. ശ്രീമൻ നാരായണൻ മിഷൻ വഴിപാടായി സമർപ്പിച്ച മൺപാത്രങ്ങളാണ് ഭക്തജനങ്ങൾക്ക് സൗജന്യമായി നൽകിയത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ  ആലുവ മുപ്പത്തടം  ശ്രീമൻ നാരായണനിൽ  നിന്നും മൺപാത്രം ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി. ക്ഷേത്രസന്നിധിയിൽ താലി കെട്ടിയ നവദമ്പതിമാർക്ക് മൺപാത്രങ്ങൾ നൽകി ഭക്തർക്കുള്ള  ആദ്യമൺപാത്ര വിതരണവും ചെയർമാൻ ഡോ.വി.കെ വിജയൻ നിർവ്വഹിച്ചു. കഴിഞ്ഞ വര്‍ഷം 1001 മണ്‍പാത്രങ്ങള്‍ ശ്രീമൻ നാരായണൻ മിഷൻ ഗുരുവായൂരപ്പന്  സമര്‍പ്പിച്ചിരുന്നു.ഈ വര്‍ഷം ഗുരുവായൂരപ്പ സന്നിധിയില്‍ 5001 മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുവാന്‍ ദേവസ്വം അനുവാദം നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments