കുന്നംകുളം: ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് ഇവന്റ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു കുന്നംകുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു. ചിറക്കൽ സംഗമം പാലസിൽ നടന്ന ക്യാമ്പ് യൂണിയൻ ജില്ല പ്രസിഡന്റ് പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കുന്നംകുളം ഏരിയ പ്രസിഡൻ്റ് പി.ആർ അഭിലാഷ് അധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി മനോജ് ബേബി, ജില്ല ജോയിന്റ് സെക്രട്ടറി സുധന്യ സുനിൽകുമാർ, ജില്ല വൈസ് പ്രസിഡന്റ് കെ.സി സുനിൽ, സി.ഐ.ടി.യു കുന്നംകുളം ഏരിയ സെക്രട്ടറി പി.എം സോമൻ, വൈസ് പ്രസിഡൻ്റ് ടി.സി ചെറിയാൻ, ക്യാമ്പ് കോഡിനേറ്റർ സജി തോമാസ് തുടങ്ങിയവർ സംസാരിച്ചു. തൃശ്ശൂർ സെപ്ഷ്യലിസ്റ്റ് ഡോക്ടേഴ്സ് സെൻ്ററും ട്രിനിറ്റി ഐ സെൻറുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.