Friday, April 25, 2025

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ദേവസ്വം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ. ഇതു സംബന്ധിച്ച് പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. കത്തി നശിച്ച നോട്ടുകളുടെ  കണക്കെടുപ്പ് പൂർത്തിയായി വരികയാണ്. സംഭവം അന്വേഷിച്ച ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നൽകിയ റിപ്പോർട്ട് പ്രകാരം 15,000 ഓളം രൂപയാണ് പൂർണമായും കത്തി നശിച്ചത്. ഭാഗികമായി കത്തി നശിച്ച തുക തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. ഭണ്ഡാരം എണ്ണൽ പൂർത്തിയാകുമ്പോൾ ഇതു സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാകുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments