പുന്നയൂർക്കുളം: അണ്ടത്തോട് നാക്കോലയിൽ വായോധികന് കടന്നൽ കുത്തേറ്റു. അണ്ടത്തോട് സ്വദേശി അണ്ടിപ്പട്ടിൽ സുലൈമാൻ (60) നാണ് കുത്തേറ്റത്. ഇന്ന് രാവിലെ 11.30 ഓടെ നാക്കോലയിലാണ് സംഭവം. സൈക്കിളിൽ മുരിങ്ങ വിൽപ്പനക്കെത്തിയ സുലൈമാനെ സമീപത്തെ വീട്ടു പരിസത്ത് നിന്ന് കൂട്ടമായെത്തിയ കടന്നലുകൾ കുത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആംബുലൻസിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.