ചാവക്കാട്: മണത്തല സിംഗർ ലൈനിൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സഹോദരിക്കായി ബിരിയാണി ചലഞ്ചിലൂടെ 1,52,100 രൂപ സമാഹരിച്ചു. സഹൃദയ കലാസാംസ്കാരിക വേദി എച്ച്.എം.സി മണത്തല, റോഡീസ് മണത്തല, ഹുറിക്കൈൻസ് മണത്തല, വോൾഗ ചപ്പറമ്പ്, ഫൈവ് എസ് വഞ്ചിക്കടവ്, റെഡ് ആർമി പോർക്കളങ്ങാട് സംഘടനകൾ ചേർന്നാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി തുക കൈമാറി. ക്ലബ്ബ് സെക്രട്ടറി ആഷിക് പി വി അധ്യക്ഷത വഹിച്ചു. സൈനുദ്ദീൻ അഞ്ചങ്ങാടി ആമുഖ പ്രസംഗംനടത്തി. അഡ്വ. തേർളി അശോകൻ, പി.വി ഇസ്മായിൽ, മണത്തല മഹല്ല് മുൻ സെക്രട്ടറി അഷ്‌റഫ്, ഒലീദ് കെ വി, ശിഹാബ് പി എം, ഫാസിൽ വി എസ്, രാഹുൽ കെ ജെ, അൻഷാദ് കെ എ, നൗഷാദ് കെ എ, ഫൈസൽ, മണികണ്ഠൻ കെ വി, ഷഫ്നസ് സി എസ് , അലി പിഎം, ഷറഫു ഏ ഏ എന്നിവർ പങ്കെടുത്തു അക്ബർ പി.ബി സ്വാഗതവും മുബിൻ പി.വി നന്ദിയും പറഞ്ഞു.