ഗുരുവായൂർ: സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.വി അബ്ദുൾ ഖാദർ, സംസ്ഥാന സർക്കാരിൻ്റെ സ്വരാജ് പുരസ്ക്കാരം രണ്ടാം തവണയും ലഭിച്ച ഗുരുവായൂർ നഗരസഭ ചെയർമാൻ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർക്ക് ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് അനുമോദനം നൽകി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. വി.പി ഉണ്ണികൃഷ്ണൻ, ഉണ്ണികൃഷ്ണൻ കല്ലൂർ, വി അച്യുതക്കുറുപ്പ്, ഉണ്ണി ഭാവന, അഡ്വ. രവി ചങ്കത്ത്, ഡേവിഡ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ സജീവ് കുമാർ സ്വാഗതവും ട്രഷറർ രഞ്ജിത്ത് പി ദേവദാസ് നന്ദിയും പറഞ്ഞു. മുമ്പ് മാധ്യമപ്രവർത്തകനായിരുന്ന കെ.വി അബ്ദുൽ ഖാദർ പ്രസ് ക്ലബ് അംഗം കൂടിയായിരുന്നു.