പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി കള്ള് ഷാപ്പിൻ്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പുന്നയൂർക്കുളം പഞ്ചായത്ത് നോട്ടീസ് നല്‍കി. തങ്ങൾപടി 310 റോഡ് ബീച്ചിലെ കള്ള് ഷാപ്പിൻ്റെ പ്രവർത്തനം നിർത്തിവെക്കാനാണ് ഷാപ്പ് ലൈസൻസിയായ പ്രദീപ് കുമാറിന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. ബീച്ചിൽ ഒരു മാസം മുമ്പ് ആരംഭിച്ച കള്ളുഷാപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു. നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിലും രൂപവൽക്കരിച്ചിരുന്നു. ഇവരുടെ പരാതിയെ തുടർന്നാണ് നടപടി.പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിലാണ് ഷാപ്പ് പ്രവർത്തിക്കുന്നതെന്നും ഈ കെട്ടിടത്തിൽ അനധികൃതമായി നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുള്ളതായും പഞ്ചായത്തധികൃതർ കണ്ടെത്തിയിരുന്നു. തുടർന്നാണ് നോട്ടീസ് നൽകിയത്. കെട്ടിടത്തിലെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമയ്ക്കും പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്.