ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ വിഭൂതി തിരുനാൾ ആചരിച്ചു. രാവിലെ 6ന് നടന്ന ദിവ്യബലിയിൽ വികാരി റവ.ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, അസി.വികാരി തോമസ് ഊക്കൻ എന്നിവർ വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശി വലിയ നോമ്പിന് തുടക്കം കുറിച്ചു. തലേ വർഷത്തെ ഓശാന ഞായർ ശുശ്രൂഷകളിൽ ഉപയോഗിച്ച് കുരുത്തോലകൾ കത്തിച്ചചാരമാണ് നെറ്റിയിൽ പൂശാൻ ഉപയോഗിച്ചത്. നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 5ന് കുരിശിന്റെ വഴി പ്രാർത്ഥന, ദിവ്യബലി, ഭക്തസംഘടനകളുടെ നേതൃത്വത്തിൽ 7മണിക്ക് പാലയൂരിലേക്ക് ജാഗരണ പദയാത്ര എന്നിവ ഉണ്ടാകും. ചടങ്ങുകൾക്ക് ട്രെസ്റ്റി മാരായ വി.കെ ബാബു, സെബി താണിക്കൽ, കെ.പി പോളി, സി.കെ ഡേവിസ്, പി.ആർ.ഒ ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.