ഗുരുവായൂർ: ഗുരുവായൂരിലെ ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും രാമൻകുട്ടിമേനോൻ അനുസ്‌മരണവും സംഘടിപ്പിച്ചു. മാത കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് ആദിശങ്കര അദ്വൈത അഖാഢ ദേശീയ ജനറൽ സെക്രട്ടറി മൗന യോഗി സ്വാമി ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡണ്ട് പി.കെ സരസ്വതിയമ്മ അദ്ധ്യക്ഷത വഹിച്ചു പി.എസ് പ്രേമാനന്ദൻ രാമൻകുട്ടി മേനോൻ അനുസ്‌മരണ പ്രഭാഷണo നടത്തി. നൂറോളം പേർക്ക് പ്രതിമാസ പെൻഷൻ വിതരണവും ഉണ്ടായി. നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ, സുവിതം സെക്രട്ടറി വരുണൻ കൊപ്പര, കെ.പി ഉദയൻ, അനിൽ കല്ലാറ്റ്, കല്ലൂർ ഉണ്ണികൃഷ്ണൻ, ലിജിത്ത് തരകൻ, രതി ടിച്ചർ, കെ.വി രാമകൃഷ്ണൻ, സിസ്റ്റർ റോസ്സിലിൻ, ബാലൻ വാറണാട്ട്, മാർട്ടിൻ ആൻ്റണി, വിജയലക്ഷ്‌മി ടീച്ചർ, സീമ നീലേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്‌നേഹവിരുന്ന് ഉണ്ടായി.

