ഗുരുവായൂർ: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നടപടികൾക്കെതിരെയും, ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിലും പ്രതിഷേധിച്ച് തൈക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാട് വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ സ്റ്റാൻലി ധർണ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തൈക്കാട് മണ്ഡലം പ്രസിഡന്റ് ബി.വി ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് എ.ടി സ്റ്റീഫൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ എ.പി ബാബു മാസ്റ്റർ, ബി മോഹൻകുമാർ, സത്യനാഥൻ കുന്നത്തുള്ളി, ജിഫ്രി മുഹമ്മദ്, പി.എസ് രാജൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് എം.വി ബിജു, യൂത്ത് കോൺഗ്രസ് തൈക്കാട് മണ്ഡലം പ്രസിഡണ്ട് എ.ആർ അരുൺ എന്നിവർ നേതൃത്വം നൽകി.