ചാവക്കാട്: കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ സി.പി.എം ചാവക്കാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഇമ്പിച്ചിബാവ മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.എം ഏരിയ കമ്മറ്റി അംഗം മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി.എസ് അശോകൻ, വി.ജി ബിജി, വി.വി ഷെരീഫ്, കെ.എസ് വിഷ്ണു, മുഹമ്മദ് റിനൂസ്, കെ.സി സുനിൽ, സാജിത സലാം, എം.എം സുമേഷ് എന്നിവർ സംസാരിച്ചു.