ഗുരുവായൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഗുരുവായൂർ തൈക്കാട് സാംസ്കാരിക കൂട്ടായ്മ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ബ്രഹ്മകുളം സെന്റ് തോമസ് ചർച്ചിന് മുൻവശത്തായി പ്രവർത്തനം ആരംഭിച്ച ഓഫീസ് രക്ഷാധികാരി പി.കെ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് തോമസ് ആളൂർ അധ്യക്ഷത വഹിച്ചു. ലീഗൽ അഡ്വൈസർമാരായ അഡ്വ. കെ.വി മോഹനകൃഷ്ണൻ, അഡ്വ. രവി ചങ്കത്ത്, ജനറൽ സെക്രട്ടറി റഫീഖ് കൊളമ്പൊ, ട്രഷറർ സജി ഉണ്ണീരി, മോഹനൻ ഫ്രണ്ട്സ്, അസ്‌ക്കർ കൊളമ്പൊ, റഹ്മാൻ പി തിരുനെല്ലൂർ, പി.പി മുസ്തഫ, രാമകൃഷ്ണൻ എടക്കര, പി.പി നിസാർ തുടങ്ങിയവർ സംസാരിച്ചു. കൂട്ടായ്മ വാർഷികത്തോടനുബന്ധിച്ച് അർഹതപ്പെട്ടവർക്ക് ഓഫീസ് വഴി മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി നൽകും.