Wednesday, February 19, 2025

പെൺകുട്ടി പ്രണയത്തിൽ നിന്നും പിന്മാറി;  23കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു

തൃശൂർ: പ്രണയത്തിൽ നിന്നും പിന്മാറിയതിന്  23കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ ശാന്തിനഗർ  സ്വദേശി ഒലിയാനിക്കൽ വീട്ടിൽ  അർജുൻ ലാൽ  ആണ്  മരിച്ചത്. തൃശ്ശൂർ കുട്ടനെല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയും, യുവാവും ഒരേ സ്കൂളിൽ പഠിച്ചവരാണ്. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും പറയുന്നു.എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇവർ തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇത് ചോദ്യം ചെയ്തതോടെ യുവാവ് വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ്  യുവാവ് യുവതിയുടെ വീട്ടിലെത്തി വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ച ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വിവരമറിഞ്ഞത് ഒല്ലൂർ പോലീസ് യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments