Sunday, February 16, 2025

പൈതൃകം ഭാഗവതോത്സവം; ഗുരുവായൂരിൽ സ്വാഗത സംഘം ഓഫീസ് തുറന്നു

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ  ഫെബ്രുവരി 16 മുതൽ 23 വരെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പൈതൃകം ഭാഗവതോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. ഗുരുവായൂർ വടക്കേ നടയിലെ  ക്ഷേത്രക്കുളത്തിന്  സമീപം നല്ലേ പ്പിള്ളി നാരായണാലയം അധിപൻ സ്വാമി സന്മയാനന്ദ സരസ്വതി നിലവിളക്ക്‌ തെളിയിച്ച് കേന്ദ്രം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഡോ. ഡി.എം വാസുദേവൻ അധ്യക്ഷത വഹിച്ചു. ജി.കെ പ്രകാശൻ, പി.എസ് പ്രേമാനന്ദൻ, അഡ്വ. രവി ചങ്കത്ത്‌, ഡോ. കെ.ബി പ്രഭാകരൻ, വൈശ്രവണത്ത് നാരായണൻ നമ്പൂതിരി, മധു കെ നായർ, എ.കെ ദിവാകരൻ, മുരളി അകമ്പടി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments