കാഞ്ഞാണി: അയൽവാസിയുടെ പറമ്പിൽ മധ്യവയസ്കയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മണലൂർ സത്രം ശിവക്ഷേത്രത്തിനു പിൻവശം വേളയിൽ മുരളിയുടെ ഭാര്യ ലത(56) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ പുറകിൽ അയൽവാസിയുടെ പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്തിക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മക്കൾ: മിഥുൻ, അമൃത.