Wednesday, February 19, 2025

പ്രവാസി ക്ഷേമനിധി സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് 26-ന് ചാവക്കാട് നടക്കും

ചാവക്കാട്: നമ്മള്‍ ചാവക്കാട്ടുകാര്‍ സൗഹൃദക്കൂട്ട് ഒമാന്‍ ചാപ്റ്റര്‍ കേരള പ്രവാസി ക്ഷേമനിധി അംഗത്വമെടുക്കാന്‍ ജനുവരി 26-ന് സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇല്യാസ് ബാവു, കണ്‍വീനര്‍ രാജന്‍ മാക്കല്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30-ന് ചാവക്കാട് എം.കെ സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എം.കെ ഗ്രൂപ്പ് എം.ഡി എം.എ ഷാനവാസ് മുഖ്യാതിഥിയാവും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്യാമ്പ്. രജിസ്‌ട്രേഷന് ആവശ്യമായ പാസ്സ്‌പോര്‍ട്ടും മറ്റ് അടിസ്ഥാന രേഖകളും അപേക്ഷകര്‍ കൊണ്ടുവരണം. ഫോണ്‍. 90484 84044, 75939 19073. റോയല്‍ വി ഹെല്‍പ് പ്രതിനിധി തസ്‌നി, കോഡിനേറ്റര്‍ ഹരിദാസ് പാലക്കല്‍, യു.എ.ഇ പ്രതിനിധി സി.എം ജെനീഷ് എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments