ഗുരുവായൂർ: തദ്ദേശ ദിനാഘോഷം -2025 സംഘാടക സമിതി ഓഫീസ് ഗുരുവായൂരിൽ തുറന്നു. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് അസോസിയേഷൻ തൃശൂർ ജില്ലാ സെക്രട്ടറി ടി.വി സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജാസ്മിൻ ഷഹീർ, വിജിത സന്തോഷ്, ഷാജിത, ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് എന്നിവർ സംസാരിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും എൽ.എസ്.ജി.ഡി ജോയിൻ്റ് ഡയറക്ടർ സാജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.