Sunday, April 26, 2026

പവന് 480 രൂപ കൂടി: സ്വര്‍ണ വില 60,000 രൂപയിലേക്ക്

തൃശൂർ: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 59,600 രൂപയായി. 480 രൂപയാണ് കൂടിയത്. ഗ്രാമിനാകട്ടെ 7450 രൂപയുമായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്. ഡിസംബര്‍ 10ന് 56,320 രൂപയായിരുന്നു പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 80253 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,715.22 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments