തൃശൂർ: ത മണ്ണുത്തി അക്കരപ്പുറത്ത് ബൈക്ക് അപകടത്തിൽ സിവിൽ പോലീസ് ഓഫീസർ മരിച്ചു. സി.പി.ഒ കുണ്ടുകാട് സ്വദേശി പ്രദീപ് (46) ആണ് മരിച്ചത്. പള്ളിപ്പെരുന്നാളിന് സ്ഥാപിച്ച കമാനത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ പ്രദീപിനെ ഉടൻ തൃശ്ശൂർ ദയ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിറ്റി പോലീസ് കമ്മീഷണറുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗമായിരുന്നു പ്രദീപ്.