Wednesday, April 2, 2025

സമൂഹ സ്പർദ്ധ വളർത്തുന്ന വീഡിയോ; യുവാവിനെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്തു

ഗുരുവായൂർ: കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച സമൂഹ സ്പർദ്ധ വളർത്തുന്ന വീഡിയോവിലുള്ള യുവാവിനെതിരേയും ഈ വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്ത  പ്രകോപനപരമായ കമന്റിലും ഗുരുവായൂർ ടെംമ്പിൾ പോലീസ് കേസെടുത്തു. ഗുരുവായൂരിൽ നിന്നും ചിത്രീകരിച്ച സമൂഹ സ്പർദ്ധ വളർത്തുന്ന വീഡിയോവിലുള്ള  ചാവക്കാട് അകലാട് സ്വദേശി ചില്ലിക്കൽ വീട്ടിൽ അബ്ദുൾ ഹക്കീം (48) എന്നയാൾക്കെതിരെയാണ്  ഗുരുവായൂർ ടെംമ്പിൾ പോലീസ് സ്വമേധയാ കേസെടുത്തത്. ഇദ്ദേഹത്തിന്   25 വർഷത്തോളമായി  മാനസിക വൈകല്യമുള്ളതായും അതിനുള്ള ചികിത്സയിലാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. വീഡിയോ എടുക്കുന്ന സമയം ഇയാൾക്ക് മാനസികവൈകല്യം ഉണ്ടായിരുന്നോ എന്നുളള വിവരങ്ങളും മറ്റുകൂടുതൽ  അന്വേഷണവും നടന്നുവരുന്നുണ്ട്.  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ ഷെയർ ചെയ്യുന്നതും ഇതുമായി ബന്ധപെട്ട് സ്പർദ്ദ വളർത്തുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നവർക്കുമെതിരെ  കൂടുതൽ നിരീക്ഷണവും നടന്നുവരുന്നുണ്ടെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ  അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments