Monday, March 24, 2025

യു.കെയിലേക്ക് ജോബ് വിസ ശരിക്കിത്തരാമെന്നു വിശ്വസിപ്പിച്ച് പണം തട്ടി; രണ്ടു പേർ അറസ്റ്റിൽ

തൃശൂർ: ആളൂർ സ്വദേശിയായ യുവാവിന് യു.കെയിലേക്ക് ജോബ് വിസ ശരിക്കിത്തരാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിൽ  രണ്ടു പേർ അറസ്റ്റിലായി. പുത്തൻചിറ സ്വദേശിനി പൂതോളി പറമ്പിൽ നിമ്മി (34) സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34) എന്നിവരെയാണ്  ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷും സംഘവും പിടികൂടിയത്. കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ  പോലീസ് സംഘം രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു. ബുധനാഴ്ച  രാവിലെ  ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അന്വേഷണ സംഘാംഗം മഫ്തിയിൽ  പിൻതുടർന്നു  മാളയിൽ വെച്ച്  പോലീസ് സംഘം പിടികൂടുകയായിരുന്നു. 2023 ആഗസ്റ്റ് മാസം മുതൽ 2024 ജനുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി ലക്ഷങ്ങൾ ഇവർ കൈക്കലാക്കിയിട്ടുണ്ട്.

12,84,000 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിർദ്ദേശപ്രകാരം വേറെ അക്കൗണ്ടികളിലേക്കും പണം നൽകിയിട്ടുണ്ട്. പരാതിക്കാരനായ സജിത്തിനും രണ്ടും കൂട്ടു കാർക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ്  മൊത്തം ഇരുപപത്തി രണ്ടു ലക്ഷത്തോളം രൂപ ഇവർ കൈപറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.. . 

ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷ് എസ്.ഐ.മാരായ കെ.എസ്.സുബിന്ദ്, ബിജുജോസഫ്. എ.എസ്.ഐ  ടി.ആർ.രജീഷ്, ഇ.പി.മിനി, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, പി.ടി.ദിപീഷ് സി.പി.ഒ മാരായ  കെ.എസ്.ഉമേഷ്, കെ.കെ.ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments