Wednesday, March 26, 2025

ഗുരുവായൂർ ലൈഫ് കെയർ മൂവ്മെൻ്റ്  സൊസൈറ്റി പെയ്ൻ ആൻ്റ് പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ലൈഫ് കെയർ മൂവ്മെൻ്റ്  സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന റാലി  ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ  ജി അജയകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. ഗുരുവായൂർ തെക്കേ നടയിലെ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി കിഴക്കെ നടയിലെ ഇ.എം.എസ് സ്ക്വയറിൽ സമാപിച്ചു.തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാർ മുനിസിപ്പൽ ചെയർമാൻ എം കഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നുറുന്നീസ ഹൈദർ അലി അധ്യക്ഷത വഹിച്ചു. ഡോ. ദാമോദരൻ പാലിയേറ്റീവ് ബോധവൽക്കരണ ആമുഖ പ്രഭാഷണം നടത്തി. സിസ്റ്റർ മേരി പീറ്റർ ക്ളാസ് നയിച്ചു. കൗൺസിലർ കെ.പി.എ റഷീദ്, പി.ഐ ലാസർ മാസ്റ്റർ, അഡ്വ ആർ.വി അബ്ദുൾമജീദ്, ആർ. കെ.ഷിറാജ്, അഡ്വ ആർ.വി. മുഹമ്മദ് സിയാദ് എന്നിവർ സംസാരിച്ചു. ഗുരുവായൂർ നഗരസഭ പരിധിയിലെ  കോളേജ്, ഹയർ സെക്കണ്ടറി സ്കൂളുകളിലെ മുന്നൂ റോളം എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്, സ്കൗട്ട് ഗൈഡ്  വിദ്യാർഥികൾ  പങ്കെടുത്തു. വിദ്യാർഥികളിൽ നിന്നും തെരഞ്ഞെടുത്തവരെ ഉൾപ്പെടുത്തിെ പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മ്യൂണിറ്റി സർവീസ് ടീമിന് രൂപം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments