ചാവക്കാട്: പുന്ന മുഹയുദ്ദീൻ ജുമാ മസ്ജിദ് നാരിയ്യ സ്വലാത്ത് വാർഷികവും ദുആ സമ്മേളവും സമാപിച്ചു. സയ്യിദ് ഖമറുദ്ധീൻ ബാദുഷ തങ്ങൾ മണത്തല ആമുഖ ദുആ നിർവ്വഹിച്ചു. സ്വലാത്ത് മജ്ലിസിന് സയ്യിദ് ഹുസൈൻ സഖാഫി അൽ ബുഖാരി മമ്പുറം, മുദരിസ് ജാബിർ അഹ്സനി ഹികമി അൽ അർശദി ഒതളൂർ, അബ്ദുൽ ഹമീദ് ലത്വീഫി മാറഞ്ചേരി നേതൃത്വം നൽകി. പുന്ന മഹല്ല് ഖത്വീബ് നൗഷാദ് സഖാഫി അൽ ഹികമി പുതുപ്പള്ളി സന്ദേശ പ്രഭാഷണം നടത്തി. സമാപന പ്രാർഥനക്ക് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ തങ്ങൾ നേതൃത്വം നൽകി. സയ്യിദ് ഇമ്പിച്ചികോയ തങ്ങൾ പുതിയിരുത്തി, അബ്ദുൽ മജീദ് ബാഖവി മഞ്ഞപ്പെട്ടി,ശാഹിദ് സഖാഫി എടക്കഴിയൂർ,ഷാഫി സുഹ് രി,അബ്ദുന്നസ്വീർ മുസ്‌ലിയാർ, അബ്ദുറസാഖ് ഹാറൂനി,മുഹമ്മദലി സഅദി,ഫിറോസ് മുസ്‌ലിയാർ,ഹുസൈൻ ഹാറൂനി, സൈത് മുഹമ്മദ് റഹ്‌മാനി,ഹാഫിള് ദിന്നൂനിൽ മിസ്‌രി സഖാഫി, അൽത്താഫ് മുസ്‌ലിയാർ,
മഹല്ല് സെക്രട്ടറി വി പി ബഷീർ, എൻ കെ അബ്ദുൽ ഖാദിർ, കരിപ്പയിൽ ഉമർ, കുഞ്ഞിമുഹമ്മദ് ഹാജി, എൻ കെ അയ്യൂബ്, സുലൈമാൻ എന്നിവർ സംബന്ധിച്ചു. വേദിയിൽ വെച്ച് മുത്തനൂർ തങ്ങളെ പുന്ന മഹല്ലിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡ് നടത്തിയ സ്മാർട്ട് പരീക്ഷയിൽ സ്റ്റേറ്റിലും, ജില്ലയിലും റാങ്ക് നേടിയ പുന്ന നൂറാനിയ്യ മദ്റസ വിദ്യാർത്ഥികളെയും, ജലാലിയ ദർസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹ്‌യിസ്സുന്ന വിദ്യാർത്ഥികളായ ഹാഫിള് അജ്മൽ നാഫി പുത്തൻചിറ, ആഷിഖ് ഒതളൂർ എന്നിവരെ മെമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു.