Wednesday, February 12, 2025

കടപ്പുറം നോളീറോഡിൽ വീടിന് തീപിടിച്ചു

കടപ്പുറം: നോളീറോഡിൽ വീടിന് തീപിടിച്ചു. ഒരു വീട് പൂർണമായി കത്തി നശിച്ചു. പുതുവീട്ടിൽ ആരിഫയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഈ വീട്ടിൽ താമസമില്ലായിരുന്നു. തൊട്ടടുത്ത കൊച്ചിക്കാരൻ വീട്ടിൽ റസിയ ഹമീദിന്റെ വീട്ടിലേക്ക് പടർന്നെങ്കിലും ഓടിക്കൂടിയ നാട്ടുകാർക്ക് വേഗത്തിൽ തീയണക്കാനായത് മൂലം വൻ ദുരന്തം ഒഴിവായി. ഗുരുവായൂരിൽ നിന്നും കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments