Sunday, February 16, 2025

കോട്ടപ്പടി തിരുനാൾ; കൂടുതുറക്കലിന് വിശ്വാസികളുടെ വൻ തിരക്ക് 

ഗുരുവായൂർ: കോട്ടപ്പടി സെന്റ്  ലാസേഴ്സ് ദേവാലയത്തിൽ തിരുന്നാളിനോടനുബന്ധിച്ച് നടന്ന കൂട് തുറക്കലിന് വിശ്വാസികളുടെ വൻ തിരക്ക്. ഇന്ന് വൈകിട്ട് 6 ന് ആഘോഷമായ ദിവ്യബലിയ്ക്കും തുടർന്ന് വേസ്പര തിരുക്കർമ്മങ്ങൾക്കും ഇടവക വൈദികർ മുഖ്യ കാർമ്മികത്വം വഹിച്ചു. വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ദേവാലയം ചുറ്റി പ്രദക്ഷിണമായി അലങ്കരിച്ച പന്തലിൽ വച്ചു. തുടർന്ന് ആഘോഷമായ അമ്പ്, വള, കിരീടം എഴുന്നള്ളിപ്പുകൾ ദേവാലയത്തിൽ എത്തി തുടർന്ന് ബാൻഡ് മത്സരം തേര് മത്സരം എന്നിവയുണ്ടായി. 

         തിരുനാൾ ദിനമായ നാളെ പുലർച്ചെ 5:45 നും രാവിലെ 8നും വിശുദ്ധ കുർബ്ബാന, 10:30 ന് ആഘോഷമായ തിരുന്നാൾ ദിവ്യബലി എന്നിവക്ക് വടക്കൻ പുതുക്കാട് വികാരി റവ.ഫാ.ജോസ് എടക്കളത്തൂർ കാർമ്മികത്വം വഹിക്കും. സാന്ത്വനം അസി.ഡയറക്ടർ റവ.ഫാ.ഡിക്‌സൺ  കൊളംബ്രത്ത് സഹ കാർമ്മികനാവും. വൈകീട്ട് 4ന് വിശുദ്ധ കുർബാന, തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, പത്തു മണിക്ക് വിശുദ്ധരുടെ തിരുസ്വരൂപം എടുത്തു വയ്ക്കൽ എന്നിവയും തിരുന്നാൾ ദിനത്തിൽ മാത്രം പുറത്തെടുക്കുന്ന വിശുദ്ധ ലാസർ പുണ്യവാന്റെ തിരുസ്വരൂപം തൊട്ടു വണങ്ങൽ എന്നിവയും ഉണ്ടാകും. ചടങ്ങുകൾക്ക് വികാരി റവ.ഫാ ഷാജി കൊച്ചു പുരയ്‌ക്കൽ അസി. വികാരി റവ.ഫാ എഡ്‌വിൻ ഐനിക്കൽ, ജനറൽ കൺവീനർ ബാബു വി.കെ, ട്രസ്റ്റിമാരായ പോളി കെ.പി, സെബി താണിക്കൽ, ഡേവിസ് സി.കെ, ബാബു വർഗീസ്, ബിജു മുട്ടത്ത്, പി.ആർ.ഒ ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

ചാവക്കാട് എടക്കഴിയൂരിൽ കടകളിൽ മോഷണം

RELATED ARTICLES
- Advertisment -

Most Popular

Recent Comments