Tuesday, February 11, 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പ് ഘോഷയാത്രക്ക് തൃശ്ശൂരില്‍ വൻ വരവേൽപ്പ്

തൃശൂർ: ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി കാസര്‍കോട് നിന്നും ആരംഭിച്ച സ്വര്‍ണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് തൃശ്ശൂരില്‍ സ്വീകരണം നൽകി. തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെത്തിയ സ്വര്‍ണ്ണക്കപ്പ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കളക്ടർ അർജ്ജുൻ പാണ്ട്യൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അജിതകുമാരി, ഡി.ഇ.ഒ ഡോ. എ. അന്‍സാര്‍ എന്നിവർ ഏറ്റുവാങ്ങി. ജില്ലയില്‍ തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിനോടൊപ്പം ജി.ബി.എച്ച്.എസ് വടക്കാഞ്ചേരി, എം.എ.എം.എച്ച്.എസ് കൊരട്ടി എന്നീ സ്‌കൂളുകളിലും സ്വര്‍ണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി. ഡിസംബര്‍ 31 ന് കാസര്‍കോട് നിന്നും ആരംഭിച്ച സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര ജില്ലകളിലൂടെ പര്യടനം നടത്തി ജനുവരി 3 ന് തിരുവനന്തപുരത്തെ കലോത്സവവേദിയിലെത്തും. ഡിസംബര്‍ 31 ന് കാസര്‍കോട്നിന്നും ആരംഭിച്ച സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര ജില്ലകളിലൂടെ പര്യടനം നടത്തി ജനുവരി 3 ന് തിരുവനന്തപുരത്തെ കലോത്സവ വേദിയിലെത്തും.    ചടങ്ങില്‍ ഡി.ജി.ഇ പരീക്ഷാ കമ്മീഷണര്‍ ഗീരീഷ് ചോലയില്‍, ഡി.എച്ച്.എസ്.ഇ ആര്‍.ഡി.ഡി പി.ജി ദയ, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ഡി. ശ്രീജ, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ സുഭാഷ്, എച്ച്.എം ഫോറം കണ്‍വീനര്‍ സ്‌റ്റെയ്‌നി ചാക്കോ, തൃശ്ശൂര്‍ ഈസ്റ്റ് എ.ഇ.ഒ ജീജ വിജയന്‍, തൃശ്ശൂര്‍ ജി.എം.ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ അനിത, തൃശ്ശൂര്‍ ജി.എം.ജി.എച്ച്.എസ് എച്ച്.എം കെ.പി ബിന്ദു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments