ചാലക്കുടി: ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻ്റെ ജഡം കണ്ടെത്തി. വേളൂക്കര സ്വദേശി ശരത്ത് (33) ആണ് മരിച്ചത്. വെള്ളൂക്കര പമ്പ് ഹൗസ് കടവിൽ സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു . ഇന്ന് രാവിലെയാണ് ശരത്തിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ചാലക്കുടി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കടവിൽ നിന്നും ചെരുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ചാലക്കുടി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സ്കൂബ ടീം എത്തി പുഴയിൽ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തിയത്.