ചാവക്കാട്: സി.പി.എം മണത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.സി ആനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് ബീച്ചിൽ നടന്ന അനുസ്മരണയോഗം സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. എ.എ മഹേന്ദ്രൻ, കെ.എം അലി, കെ.വി ശശി, സന്തോഷ് കരിമ്പൻ എന്നിവർ സംസാരിച്ചു.