ചാലക്കുടി: ചാലക്കുടി പുഴയിൽ യുവാവിനെ കാണാതായി. ചാലക്കുടി വേളൂക്കര പമ്പ് ഹൗസ് കടവിൽ ഇന്ന് രാവിലെയാണ് സംഭവം. വേളൂക്കര സ്വദേശി ശരത്തി(33)നെയാണ് കാണാതായത്. ശരത്തിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ചാലക്കുടി പോലീസിൽ ഇന്ന് രാവിലെ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കടവിൽ നിന്നും ചെരുപ്പ് കണ്ടെത്തി. ചാലക്കുടി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സ്കൂബ ടീം എത്തി പുഴയിൽ തിരച്ചിൽ നടത്തിവരികയാണ്.