ഗുരുവായൂർ: ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ വർഷാവസാന – പുതുവർഷ തിരുക്കർമ്മങ്ങൾ നടന്നു. ഫാദർ സിജേഷ് സി.എം.ഐ നേതൃത്വം നൽകി. പഴയമനുഷ്യനെ കത്തിക്കുന്ന ചടങ്ങും നടന്നു. ട്രസ്റ്റിമാരായ ജിഷോ എസ് പുത്തൂർ, ബാബു ആൻ്റണി ചിരിയങ്കണ്ടത്ത്, ആന്റോ എൽ പുത്തൂർ, സിസ്റ്റർ അന്ന കുരുതുകുളങ്ങര, സിസ്റ്റർ ലിസ വാഴപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.