Tuesday, February 11, 2025

യുവതിയെ ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടി; മൂന്നുപേർ പാവറട്ടി പോലീസിന്റെ പിടിയിൽ 

പാവറട്ടി: യുവതിയെ ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പാവറട്ടി പോലീസിൻ്റെ പിടിയിൽ. പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി എസ്.എച്ച്.ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പേനകം സ്വദേശിനിയായ യുവതിയെയാണ് ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നത്. തുടർന്ന് യുവതി പാവറട്ടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐമാരായ വിനോദ്, സജീവ്, സി.പി.ഒ മാരായ വിനീത്, ജയകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments