ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ കവാടം തുറന്നു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരി തെളിയിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. ഈ കവാടത്തിലൂടെ പ്രാര്‍ത്ഥിച്ചൊരുങ്ങി കടക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് ഫ്രാൻസിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയിലും പുത്തന്‍ പള്ളി ബസിലിക്കയിലും വിശുദ്ധ കവാടം വിശ്വാസികൾക്കായി തുറന്ന് നൽകിയിട്ടുണ്ട്
പാലയൂർ തീർത്ഥകേന്ദ്രത്തിൽ വിശ്വാസികൾക്കായി വിശുദ്ധ കവാടം തുറന്നു – വീഡിയോ കാണാം
പാലയൂർ തീർത്ഥ കേന്ദ്രത്തിൽ പുതുവർഷ തിരുകർമ്മങ്ങളുടെ ഭാഗമായി പൊതു ആരാധനയും, വർഷവാസന പ്രാർത്ഥന ചൊല്ലിയും, യൂത്ത് സി.എൽ.സി ഒരുക്കിയ പഴയ മനുഷ്യനെ കത്തിച്ചു കൊണ്ടുള്ള വർഷരംഭ പ്രാർത്ഥനയും ഉണ്ടായിരുന്നു. തുടർന്നുള്ള ദിവ്യബലിക്ക് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമ്മികനായി. ഫാ ഡേവിസ് കണ്ണമ്പുഴ, ഫാ. ഡെറിൻ അരിമ്പൂർ എന്നിവർ സഹ കാർമികരായി. ദിവ്യ ബലിക്കു ശേഷം തർപ്പണതിരുന്നാളിന്റെ കാരുണ്യ പ്രവർത്തിയുടെ ഭാഗമായുള്ള ഇടവക പരിധിയിൽ അർഹതപ്പെട്ട കുടുംബത്തിനുള്ള ഭാവനത്തിന്റെ തോക്കോൽ ദാന ചടങ്ങും നിർവഹിച്ചു. ഇടവക ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, പി.എ ഹൈസൺ, സേവ്യർ വാകയിൽ, സെക്രട്ടറി ബിനു താണിക്കൽ, പി.ആർ.ഒ ജെഫിൻ ജോണി, പാലയൂർ മഹാ ശ്ലീഹ മീഡിയ ടീം എന്നിവർ നേതൃത്വം നൽകി.