Monday, September 21, 2026

ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ 15-ാം വാർഷികം; പഞ്ചായി പഞ്ചീസ് കളി

കടപ്പുറം: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാടൻ കളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചീസ് കളി സംഘടിപ്പിച്ചു. ഷിഹാബ് പൂന്തിരുത്തി സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ ഷഫീർ – രവി ടീം വിജയികളായി. ദാസൻ – ലത്തീഫ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. നന്മ പ്രസിഡന്റ് പി.വി അക്ബർ, വൈസ് പ്രസിഡന്റ് കെ.വി ആരിഫ്, ജോയിൻ്റ് സെക്രട്ടറി കെ.വി ജഹാംഗീർ, ട്രഷറർ വി.എസ് മുസ്തഫ, രക്ഷാധികാരി മജീദ് പേനത്ത്, ആർ.കെ ഹലീൽ, പി.എസ് സനിൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments