Sunday, May 24, 2026

ഗുരുവായൂർ നഗരസഭ 11-ാം വാർഡ് വികസന സമിതി “വിജയോത്സവ് 2024”  സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 11-ാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ “വിജയോത്സവ് 2024”  സംഘടിപ്പിച്ചു. മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ  ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധമുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിൽ കലാകായിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിർണായകമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നും കലയും സാഹിത്യവും മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുകയും ഇഴയടുപ്പമുള്ള മനുഷ്യനെ സൃഷ്ടിക്കുന്നതിന് ചാലകശക്തിയായി പ്രവർത്തിക്കുന്നു.ലഹരി വിമുക്തമായ യുവ തലമുറയെ  വാർത്തെടുക്കുവാൻ  സമൂഹം കലാകായിക സർഗ്ഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ പൊതുസമൂഹം എന്ന നിലയിൽ മുന്നിട്ടിറങ്ങണമെന്ന്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്‌മ ഷനോജ് അധ്യക്ഷത വഹിച്ചു. ഈ വർഷം  ജില്ല ഉപജില്ല ശാസ്ത്രമേള, കായികമേള, കലാമേള എന്നിവയിൽ  വിജയികളായവരെ അനുമോദിച്ചു.വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.എം. ഷെഫീർ  സ്വാഗതം പറഞ്ഞു. കെ കെ അപ്പുണ്ണി , ഷാനി റെജി, ഡോ.അരുന്ധതി, ടി.എസ് അബി, ഉമ്മർ മനയത്, ഖയസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments