Sunday, May 24, 2026

റിൻഷാദ് ചികിത്സ സഹായനിധി; ഒരുമനയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് 2,31,370 രൂപ കൈമാറി

ഒരുമനയൂർ: റിൻഷാദ് ചികിത്സ സഹായനിധിയിലേക്ക് ഒരുമനയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച 2,31,370 രൂപ കൈമാറി. സി.ആർ മഹേഷ്‌ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഫാദിൻ രാജ് ഹുസൈൻ അധ്യക്ഷത വഹിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്‌ മുഖ്യാതിഥിയായി. സഹായനിധി ട്രഷറർ ഫസലുദ്ദീൻ, മെമ്പർമാരായ കയുമ്മു ടീച്ചർ, കെ.ജെ.  ചാക്കോ, ആരിഫ ജൂഫൈർ,  നഷ്‌റ മുഹമ്മദ്‌, മണ്ഡലം പ്രസിഡന്റ്‌ ഹംസ കാട്ടത്തറ, യൂത്ത് കോൺഗ്രസ്‌ ജില്ല മുൻ വൈസ് പ്രസിഡന്റ്‌ എച്ച്.എം നൗഫൽ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി കൃഷ്ണൻ, സി.എസ്‌ സൂരജ്‌, നിയോജക മണ്ഡലം പ്രസിഡണ്ട്  തബ്ഷീർ മഴുവഞ്ചേരി, ജില്ല സെക്രട്ടറിമാരായ ശർബനോസ് പണിക്കവീട്ടിൽ, റിഷി ലാസർ, ഹിഷാം കപ്പൽ, ചാൾസ് ചാക്കോ, മനുആന്റോ എന്നിവർ നേതൃത്വം നൽകി.

ചാവക്കാട് ടൗണിൽ മൂന്നു വയസ്സുകാരൻ കാറിനുള്ളിൽ അകപ്പെട്ടു; അര മണിക്കൂർ രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം

RELATED ARTICLES
- Advertisment -

Most Popular

Recent Comments