Saturday, April 25, 2026

ചൊവ്വന്നൂർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; സീറ്റ് നിലനിർത്തി കോൺഗ്രസ് 

കുന്നംകുളം: ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് പൂശപ്പിള്ളിയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി സെബി മണ്ടുമ്പാലാണ് 404 വോട്ട് നേടി വിജയിച്ചത്. 25 വോട്ടിന്റെ ഭൂരിപക്ഷമാണ് സെബിക്ക് ലഭിച്ചത്. കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റ് ആയിരുന്ന ഇവിടെ കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ടായിരുന്ന ജോൺ മാസ്റ്റർ മരണപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽഡിഎഫ് 379 വോട്ടും ബിജെപി 69 വോട്ടുമാണ് വാർഡിൽ നേടിയത്..വാർഡ് പിടിച്ചെടുക്കാൻ സിപിഎമ്മും ബിജെപിയും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണമാണ് ഇവിടെ നടത്തിയിരുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments