വടക്കാഞ്ചേരി: എങ്കക്കാട് അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവൻ കവർന്ന സംഭവത്തിൽ 48 മണിക്കൂറിനകം പ്രതികൾ പിടിയിൽ. എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസൻ, തമിഴ്നാട് സ്വദേശി ശിവ, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്. ഇകഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എങ്കക്കാട് സ്വദേശി കളത്തിൽ പറമ്പിൽ കുഞ്ഞാന്റെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് പ്രതികൾ കവർച്ച നടത്തിയത്. വടക്കാഞ്ചേരി സി.ഐ റിജിൻ എം തോമസ്, എസ്.ഐ അനുരാജ്, എസ്.സി.പി.ഓ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് 48 മണിക്കൂറിനകം പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളോ മറ്റോ ഇല്ലാതിരുന്ന കേസിൽ പ്രാദേശികമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വീട് കുത്തിത്തുറന്ന് 15 പവൻ കവർന്ന സംഭവം; 48 മണിക്കൂറിനകം പ്രതികൾ പിടിയിൽ
RELATED ARTICLES

