Monday, March 16, 2026

പുത്തൻകടപ്പുറം സെന്ററിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനം പുത്തൻകടപ്പുറം സെന്ററിൽ ആചരിച്ചു. അനുസ്മരണ യോഗം കെ.പി.സി.സി മുൻ മെമ്പർ സി.എ. ഗോപപ്രതാപൻ ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌  എച്ച്.എം നൗഫൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ എ.എം.അസ്മത്തലി, നേതാക്കന്മാരായ പ്രദീപ്‌ ആലിപ്പരി, കെ.എ മർസൂക്, മുതിർന്ന നേതാക്കളായ  മുഹമ്മദ്ധീൻ,ദേവൻ പി.എം. നാസർ, സി. കെ. മുഹസീൻ, മൊയ്‌ദീൻഷാ ആലുങ്ങൽ, ഷമീം പാലക്കൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments